കടുത്തുരുത്തി: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം അനിവാര്യമാണ്. ഇതിന്് കഴിഞ്ഞില്ലെങ്കില്‍ ആഗോള-ദേശീയ വിദ്യാഭ്യാസരംഗവുമായി മത്സരിക്കുമ്പോള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ പിന്തളളപ്പെടുമെന്ന് കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ ചെയര്മാന് ടി.പി. ശ്രീനിവാസന് അഭിപ്രായപ്പെട്ടു. വടക്കുംകൂര്‍ ഹിസ്റ്ററി പ്രൊമേഷന് കൗണ്‍സിന്റെ നേത്യത്വത്തില്‍ കടുത്തുരുത്തിയില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മോന്‍സ് ജോസഫ് എംഎല്‍എ അവാര്‍ഡുകള്‍ ് വിതരണം ചെയ്തു. രമേഷ് പിഷാരടി, ജോണി കുരുവിള, മേരി സെബാസ്റ്റിയന്, അന്നമ്മ രാജു, സി.കെ ശശി, എം.പി ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: