ഞീഴൂര്‍: കടബാധ്യതയെ തുടര്‍ന്ന് ജപ്തിനടപടി നേരിട്ടയാള്‍ ആത്മഹത്യ ഭീഷണി മുഴക്കി. ഞീഴൂര്‍ പാഴ്ത്തുരുത്ത് കുഴിവേലി ജോര്‍ജ്ജ് ജോസഫാണ് അഡി. തഹസീല്ദാരിന്റെ മുന്നില്‍ ആത്മഹത്യ ഭീഷണിമുഴക്കിയത്. ശനിയാഴ്ച രാവിലെ 11.30നാണ്്് സംഭവം. ജോര്‍ജ്ജ് ബിസിനസ് നടത്തുന്നതിനായി വസ്തു പണയപ്പെടുത്തി 2 കോടി രൂപ ബാങ്കില്‍ നിന്നും വായ്പയെടുത്തിരുന്നു. തിരിച്ചടക്കുവാന്‍ കഴിയാതെ വന്നതോടെ ബാങ്ക് നിയമ നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന്്് ഇയാളുടെ വീട്ടില്‍ ജപ്തി നടപടികള്‍ അറിയിച്ചുളള നോട്ടീസ് പതിക്കുന്നതിനായി അഡി.തഹസീല്‍ദാരും സംഘവുമെത്തിയപ്പോള്‍ ് ജോര്‍ജ്ജ് ആത്മഹത്യ ചെയ്യുമെന്ന് പറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: