കോട്ടയം: ജില്ലയിലെ പതിനൊന്ന് പ്രാഥമികരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങായി മാറുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇവയുടെ പ്രവര്‍ത്തനം തുടങ്ങും. ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ക്ക് പരിശീലനം പൂര്‍ത്തിയായി വരുകയാണ്. രോഗികള്‍ക്ക് പ്രാഥമിക പരിശോധന മാത്രം ലഭിച്ചിരുന്ന പിഎച്ചസികളെ മിനി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശൂപത്രികളാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈരാറ്റുപേട്ട, മണിമല, മാടപ്പളളി, കൂരോപ്പട, ബ്രഹ്മമംഗലം, വാഴൂര്‍, വെളിയന്നൂര്‍, തിരുവാര്‍പ്പ്, പനച്ചിക്കാട്, മീനച്ചില്‍, കുറുപ്പന്തറ എന്നീ പ്രാഥമികരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നത്. ഈ മേഖലയിലെ ഡോക്ടര്‍മാരെ കുടുംബ ഡോക്ടര്‍ തലത്തിലേക്ക് മാറ്റും. കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതോടെ ഇവിടങ്ങളില്‍ ലാബ് സൗകര്യം ഏര്‍പ്പെടുത്തും. ഡെങ്കിപ്പനി് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ പരിശോധനയ്ക്ക് ലാബ് സൗകര്യം ഉണ്ടാകും. മൂന്ന് ഡോക്ടര്‍മാരുടെ സേവനം ദിവസവും ഉറപ്പ് വരുത്തും. ഒ.പി രജിസ്ട്രേഷന്, പ്രത്യേക രജിസ്ട്രേഷന് കൗണ്ടര്‍ എന്നിവ ഉണ്ടായിരിക്കും. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 170 പ്രാഥമിക രോഗ്യ കേന്ദ്രങ്ങളെയാണ് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: