കടുത്തുരുത്തി: കുറുപ്പന്തറ, കടുത്തുരുത്തി, റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് 63 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കുറുപ്പന്തറ മേല്‍പ്പാലത്തിന് 33 കോടിയും കടുത്തുരുത്തിയില്‍ 30 കോടി രൂപയ്ക്കുമാണ് അനുമതി ലഭിച്ചത്. കിഫ്ബി നടപ്പാക്കുന്ന വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. കുറുപ്പന്തറ മേല്‍പ്പാലത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നേരത്തെ സമര്‍പ്പിച്ചിരുന്നു. കടുത്തുരുത്തി മേല്‍പ്പാലത്തിന്റെ ഡിപിആര്‍ തയ്യാറാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: