മാനന്തവാടി :ജോലിക്കിടയില്‍ അവശതയനുഭവപ്പെട്ട കണ്ടക്ടറെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.20ന് പയ്യന്നൂര്‍ ഡിപ്പോയില്‍നിന്നും മാനന്തവാടിയിലേക്ക് സര്‍വ്വീസ് നടത്തിയെ കെഎസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടര്‍ വിനോദ് (46)നാണ് കൊട്ടിയൂരിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അമ്പതോളംവരുന്ന യാത്രക്കരേയുംകൊണ്ട് ഡ്രൈവര്‍ രാധാകൃഷ്ണന് ബസ്സ് നേരെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. അപ്രതീക്ഷിതമായി ഒരു കെഎസ്ആര്‍ടിസി ബസ്സ് നിറയെ യാത്രക്കാരെയും കൊണ്ട് ജില്ലാശുപത്രിയിലേക്ക് പോകുന്നത് കണ്ട നാട്ടുകാര്‍ ആശങ്കയിലായി. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദിനെ നിരീക്ഷണത്തില്വെച്ചിരിക്കുകയാണ്. ഇതിനിടയില്‍ രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം തിരികെ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സ് പോസ്റ്റ് ഓഫീസ് റോഡിലെ ഓട്ടോറിക്ഷയില്‍ തട്ടിയതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായെത്തിയത് കുറച്ചുനേരം ഗതാഗത തടസ്സവും സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: