പാലാ: ഭക്ഷ്യവിഭവങ്ങളുടെയും രുചിഭേദങ്ങളുടെയും വിരുന്നൊരുക്കി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഭക്ഷ്യ രുചിമേള ഇന്ന് പാലായില്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോയത്തില്‍ നടക്കും.
നൂതന സാങ്കേതികവിദ്യയിലൂടെ ഉണക്കി സംസ്കരിച്ച ചക്ക ഉപയോഗിച്ചുള്ള വിവിധ ഉത്പന്നങ്ങളും അവയുടെ പാചകരീതികളും മേളയില്‍ പരിചയപ്പെടാനാകും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് ലഭ്യമാകുന്ന വിവിധ വായ്പകള്‍, ധനസഹായങ്ങള്‍, ഗ്രാന്റുകള്‍ എന്നീ കാര്യങ്ങള്‍ വിശദീകരിക്കുന്ന സംരംഭകത്വ സെമിനാറും മേളയുടെ ഭാഗമായി നടത്തപ്പെടും. ചക്ക പൗഡര്‍, ചക്കക്കുരു പൗഡര്‍, ചക്ക അവുലോസ്, പൊതിനാ ജ്യൂസ്, പച്ചനെല്ലിന്റെ അരി, കപ്പവട, ചക്കമിക്ചര്. അച്ചാറുകള്‍, പഴസത്ത്, നെല്ലിക്കാ ടോണിക്, ജാതിക്കാസത്ത്, വാഴച്ചുണ്ട് കട്ലെറ്റ്, വെജ്മഷ്റൂം പാന്‍ റോള്‍, പൈനാപ്പിള്‍ ബര്‍ഫി തുടങ്ങി നിരവധി ഇനങ്ങള്‍ മേളയിലുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: