കോഴിക്കോട്: കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് യോജിക്കാനാകാതെ പാര്‍ട്ടിയോട് വിട പറയുകയായിരുന്നു എന്‍.എന്‍. കക്കാട് എന്ന് പി. എം. നാരായണന് പറഞ്ഞു. ഡോ. സി.ഭാമിനി രചിച്ച എന്‍എന്‍ കക്കാടിന്റെ ജീവചരിത്ര പ്രകാശന ചടങ്ങില്‍ പുസ്തകാവതരണം നടത്തുകയായിരുന്നു അദ്ദേഹം. വോട്ടിനുവേണ്ടി ആരുമായും കൂട്ടുകൂടുന്നത് ക ക്കാട് ഇഷ്ടപ്പെട്ടില്ല. അഴിമതിക്കാരായി നേതാക്കള്‍ മാറുന്നതിനേയും കക്കാട് എതിര് ത്തു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായിരുന്നില്ല പിന്നീട് കക്കാട്. സാമൂഹ്യ ജീവിതത്തിലെ നൈതികത ഉയര്‍ത്തിപ്പിടിച്ച കവിയായിരുന്നു കക്കാട്.
അടിയന്തരാവസ്ഥ കാല ത്തും കവിതയിലൂടെ പ്രതികരിച്ച കവിയുടേത് നാടന്പാ ട്ടിന്റെ സൗന്ദര്യവും നവോത്ഥാന പാരമ്പര്യത്തിന്റെ മഹിമയും ഉള്‍ക്കൊണ്ട രചനാ രീതിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പി.പി. ശ്രീധരനുണ്ണി കക്കാടിന്റെ പത്നി ശ്രീദേവി കക്കാടിന് പുസ്തകം നല്കി പ്രകാശനം ചെയ്തു. എ.കെ. അബ്ദുള്‍ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. മലയത്ത് അപ്പുണ്ണി, സി.വി. സുധീന്ദ്രന്‍, വാസു വാളിയില്‍, ശ്യാംകുമാര്‍ കെ, ഡോ. സി . ഭാമിനി, പി.കെ. പ്രഭിലാഷ് എന്നിവര്‍ സംസാരിച്ചു. കെ. ശ്രീദേവി കവിത ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: