കോഴിക്കോട്: നടപ്പാതയിലൂടെ നടക്കുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. ക്രിസ്ത്യന്‍കോളജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി നെല്ലിക്കോട് കാട്ടുകുളങ്ങര ഷാനില്‍(15)നെയാണ് സ്വകാര്യ ബസ്സ് ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ ഷാനിലിലെ നഗരത്തിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30ഓടെ ഫാത്തിമ ഹോസ്പിറ്റലിന് മുന്നിലാണ് അപകടം നടന്നത്. കുറ്റിയാടി – കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഗോകുലം ബസ്സ് മത്സരയോട്ടത്തിനിടെ ഫൂട്ട്പാത്തിലേക്ക് കയറുകയായിരുന്നു. ബസ് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചതോടെ ഓടിക്കൂടിയവര്‍ ബഹളം വെച്ചു. ഇതോടെ ബസ് നിര്‍ത്തിയ ഡ്രൈവറും ജീവനക്കാരും ഓടി രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവര്‍ ഷാനിലിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ട്രാഫിക് പൊലിസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: