കോഴിക്കോട്: പതിറ്റാണ്ടുകളായി കല്ലായിപ്പുഴയോരത്ത് മരവ്യവസായം ചെയ്തുവരുന്ന വ്യവസായികള്‍ക്ക് അവരുടെ ഭൂമിക്ക് നാല് മാസത്തിനകം കൈവശരേഖ നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാനുള്ളതാണ് പുതിയ സര്‍വെ നടപടികള്‍ എന്ന് മരവ്യവസായികള്‍ ആരോപിച്ചു.
സര്‍വെ നടപടികള്‍ പൂര്‍ത്തിയാവുകയും എന്ക്രോച്ച്മെന്റും റീഫിക്സിംങും രേഖകളുടെ പരിശോധനയും പൂര്‍ത്തിയായ ഘട്ടത്തില്‍ കൈവശ രേഖകള്‍ നല്കുന്ന നടപടിക്ക് പകരം കല്ലിടുന്ന നടപടി ഹൈക്കോടതി വ്യവസായികള്‍ക്ക് അനുവദിച്ച നീതിയുടെ ലംഘനമാണെന്ന് അസോസിയേഷന് ആരോപിച്ചു. എത്രയും വേഗം നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കളത്തിങ്ങല്‍ ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു. ആഷിഖ്, ജംഷീദ്, സത്യപ്രകാശ്, ജിഫാസ് മൂപ്പന്, ബിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: