കണ്ണൂര്‍: ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷണലിന്റെ 2017-18 വര്‍ഷത്തെ ക്യാബിനറ്റിന്റെ സ്ഥാനാരോഹണവും പുതിയ 16 ക്ലബുകളുടെ ഉദ്ഘാടനവും സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും 16ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാഹി ദന്തല്‍ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ക്യാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ കര്‍മ്മം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ ഡയറക്ടര്‍ വിജയകുമാര്‍ രാജു പിഎംജെഎഫ് നിര്‍വ്വഹിക്കും. 16 പുതിയ ക്ലബുകളുടെ ഉദ്ഘാടനവും 1000 പുതിയ അംഗങ്ങളെ ചേര്‍ക്കുന്ന ചടങ്ങും നടത്തുന്നത് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടറായ വിജയകുമാര്‍ രാജു പിഎംജെഎഫ് ആണ്. ചടങ്ങില്‍ സിനിമാതാരം പാര്‍വ്വതി തിരുവോത്തിനെ അച്ചീവര്‍ പര് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിക്കും. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ സിഇഒയും പുതുതായി ഇന്റര്‍നാഷ്ണല്‍ ഡയറക്ടറായി നിയമിതനുമായ ലയണ്‍ വി.പി.നന്ദകുമാര്‍ വിശിഷ്ടാതിഥിയായിരിക്കും. ഈ വര്‍ഷം ലയണ്‍സ് ജില്ലയില്‍ ചെയ്യാന്‍ പോകുന്ന പദ്ധതികളുടെ ഉദ്ഘാടനം പാര്‍വ്വതി നിര്‍വ്വഹിക്കും. 100 വാട്ടര്‍ പ്യൂരിഫൈര്സ് വിതരണം, 25 സാനിറ്ററി നാപ്കിന് വെന്‍ഡിങ്ങ് മെഷീന് വിതരണം, 1200 വേസ്റ്റ് വിന് വിതരണം തുടങ്ങിയ പദ്ധതികളാണ് ഈ വര്‍ഷത്തില്‍ ലയണ്‍സ് ക്ലബ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കെ.ടി.അനൂപ്, ദിലീപ് സുകുമാര്‍, ടി.ഒ.വി.ശങ്കരന് നമ്പ്യാര്‍, എം.വിനോദ്കുമാര്‍, അഡ്വ. ഡെന്നീസ് തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: