തൊടുപുഴ: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 122 ആയി ഉയര്‍ന്നു. ഇന്നലെ ഏഴ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ രണ്ട് കേസും, വണ്ടിപ്പെരിയാര്‍, കരിങ്കുന്നം, ആലക്കോട്, കഞ്ഞിക്കുഴി, തട്ടക്കുഴ എന്നിവിടങ്ങളില്‍ ഓരോ കേസുകളും വീതമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സംശയിക്കുന്ന ഒമ്പത് പേരും ചികിത്സയിലുണ്ട്. ഇന്നലെ മാത്രം പനിബാധിച്ച് 558 പേരാണ് ചികിത്സ തേടിയത്. ഇതില്‍ 18 പേര് കിടത്തി ചികിത്സയിലുണ്ട്. ഹൈറേഞ്ചിലടക്കം ഇന്നലെ ആറ് ചിക്കന്‍പോക്സ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ മാറി നില്‍ക്കുന്നത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതിന് കാരണമാകുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: