ജെറുസലേം: ജെറുസലേമിലെ ആരാധനാലയമായ ടെമ്പിള്‍ മൗണ്ടില്‍ പോലീസുമായുളള ഏറ്റുമുട്ടലില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടു. മുസ്ലീങ്ങളുടെയും ജൂതന്മാരുടെയും ആരാധനാലയമായ ടെമ്പിള്‍ മൗണ്ടിലേക്ക് തോക്കുമായെത്തിയ മൂന്ന് അക്രമികള്‍ പോലീസിനെ കണ്ട് വെടിയുതിര്‍ത്തു.
തിരിച്ചടിച്ച പോലീസ് മൂന്ന് പേരെയും വെടിവെച്ചു വീഴ്ത്തി. അക്രമികളുടെ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ മൃതദേഹത്തില്‍ നിന്ന് വെടിക്കോപ്പുകള്‍ കണ്ടെടുത്തതായി ഇസ്രായേല്‍ പോലീസ് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് പലസ്തീന് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: