വാഷിങ്ടണ്‍: അമേരിക്കയും ഫ്രാന്‍സുമായുള്ള സൗഹൃദം തകര്‍ക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാരിസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായ് നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒന്നാം ലോക മാഹായുദ്ധത്തില്‍ അമേരിക്ക പങ്കെടുത്തതിന്റെ നൂറാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ് ഫ്രാന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സിലെത്തിയത്.
ഇരു രാഷ്ട്ര തലവന്മാരും നടത്തിയ നയതന്ത്ര കൂടിക്കാഴ്ചക്കു ശേഷം ട്വീറ്ററിലൂടെയാണ് ട്രംപ് അമേരിക്കയും ഫ്രാന്‍സുമായുള്ള സാഹൃദത്തെപ്പറ്റി കുറിച്ചത്. തകര്‍ക്കാനാവത്ത സൗഹൃദമാണ് ഫ്രാന്‍സും അമേരിക്കയുമായ് ഉള്ളതെന്ന് വ്യക്തമാക്കിയ ട്രംപ്, ഇമ്മാനുവല്‍ മാക്രോണുമായ് തനിക്കുള്ള സൗഹൃദത്തെപ്പറ്റിയും വ്യക്തമാക്കി.
ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും അമേരിക്കന്‍ എംബസിയില്‍ യുഎസ് സൈനികരുമായി കൂടിക്കാഴ്ച നടത്തി.
പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറിയതിനെ വീണ്ടും ന്യായികരിച്ച ട്രംപ് ഉടമ്പടിമൂലം യാതൊന്നും സംഭവിച്ചിട്ടിലെന്നും അഥവാ ഇനിയെന്തെങ്കിലും സംഭിച്ചാല്‍ ഒരുക്കുഴപ്പവുമില്ല എന്ന് പരിഹസിക്കുകയാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: