മലപ്പുറം: കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ പ്രവര്‍ത്തനം വ്യാപിക്കുന്നതിന് മാവോയിസ്റ്റുകള്‍ സംസ്ഥാന അതിര്‍ത്തിയിലേക്ക് താവളം മാറ്റുന്നതായി സൂചന.
വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളാണ് കേരളത്തിലെ പ്രധാന പ്രവര്‍ത്തനമേഖല. ഇതിനൊപ്പം തമിഴ്നാട്ടിലേക്കും കേരളത്തിലെ മറ്റ് ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
നിലമ്പൂര്‍ മേഖലയിലെ താവളം മലപ്പുറം, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന തമിഴ്നാട് അതിര്‍ത്തിയിലേക്ക് മാറ്റിയതായാണ് പോലീസിന്റെ നിഗമനം.
മലപ്പുറം ജില്ലയിലെ പോത്തുകല്ല് തണ്ടക്കല്ല് കോളനിയില്‍ സ്ഥിരമായി മാവോയിസ്റ്റുകള്‍ എത്താറുണ്ട്. വയനാട് സ്വദേശിയായ സോമനും മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി.മൊയ്തീനും ഈ സംഘത്തിലുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആദിവാസികളുമായി ആശയ വിനിമയം സുഗമമാക്കാനാണ് അതിര്‍ത്തികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
2016 നവംബര്‍ 24ന് കരുളായി വനത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്പുദേവരാജും അജിതയും മരിച്ചതിന് തിരിച്ചടി നല്കാന് മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
മാവോയിസ്റ്റ് നേതാക്കളിലെ പ്രധാനികളായ വിക്രംഗൗഡ, മഹാലിംഗം, കാളിദാസന്, സോമന് തുടങ്ങിയവര്‍ സംസ്ഥാനത്ത് തമ്പടിച്ചിട്ടുണ്ടെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: