കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ച കേസില്‍ നടന് അജുവര്‍ഗീസിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച കളമശ്ശേരി സിഐ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ഒന്നര മണിക്കൂറോളം അജുവര്‍ഗീസിനെ ചോദ്യം ചെയ്തു.
പിടിച്ചെടുത്ത ഫോണും മെമ്മറി കാര്‍ഡും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയെന്ന് സിഐ എസ് ജയകൃഷ്ണന് പറഞ്ഞു. പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ച കഴിയും. ഫേസ്ബുക്കില്‍ നടിയുടെ പേര് പരാമര്‍ശിച്ചത് സമ്മതിച്ച അജു, പിന്നീട് അതില്‍ ഖേദം പ്രകടിപ്പിച്ചിരുന്നതായും പോലീസിനോട് പറഞ്ഞു.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് അജുവര്‍ഗീസിനെതിരെ കളമശേരി പോലീസ് കേസെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ഫേസ്ബുക്കിലെ കുറിപ്പിലാണ് നടിയുടെ പേര് പരാമര്‍ശിച്ചത്.
വിവാദമായതോടെ കുറിപ്പില്‍ നിന്ന് നടിയുടെ പേര് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. 228 എ പ്രകാരമാണ് അജുവിനെതിരെ കേസെടുത്തത്. കുറ്റം തെളിഞ്ഞാല്‍ രണ്ട് വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: