കൊച്ചി: പത്രജീവനക്കാരുടെ പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രജീവനക്കാരുടെ പെന്ഷന് വര്‍ദ്ധനവ്, പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാന്‍ സഹായം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കൂം. മാധ്യമപ്രവര്‍ത്തക വേജ് ബോര്‍ഡ് ഉടന്‍ രൂപീകരിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷന് പ്രസിഡന്റ് ജെയ്സണ്‍ മാത്യു അദ്ധ്യക്ഷനായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന് നമ്പാട്ട്, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ (സിഐടിയു), സിന്ധുമോള്‍ (ബിഎംഎസ്), വി. പി. ജോര്‍ജ്ജ് (ഐഎന്‍ടിയുസി), പ്രസ് ക്ലബ് ട്രഷറര്‍ പി. എ. മെഹബൂബ,് ആര്. രാധാകൃഷ്ണന് എന്നിവര്സംസരിച്ചു. പിഎഫ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ഫീബില് അശോകന് ക്ലാസ് എടുത്തു. ജില്ലാ സെക്രട്ടറി റ്റി. എം. ഷിഹാബ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: