കണ്ണൂര്‍: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയിലാണെന്നും ഡിസംബറിനുള്ളില്‍ സംസ്ഥാനത്ത് 40,000 വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍ ഉള്‍പ്പെടെ നവീന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി ഡോ തോമസ് ഐസക്. കല്ല്യാശ്ശേരി കെ.പി.ആര് ഗോപാലന് സ്മാരക ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള വിദ്യാലയ വികസന ധനസമാഹരണവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചടങ്ങില്‍ ടി.വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അനുമോദിച്ചു. പി.പി.ഷാജിര്‍, ഇ.പി.ഓമന, പി.ഗോവിന്ദന്, ഒ.വി.ഗീത, ടി.ഉബൈദുള്ള, പി.സ്വപ്നകുമാരി, പി.രാമചന്ദ്രന്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: