കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തില്‍ നടപ്പാക്കുന്ന സമൃദ്ധി നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ജലസംരക്ഷണ പ്രവൃത്തിക്ക് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പൂമംഗലം-പറവളം വാര്‍ഡില്‍ തുടക്കം കുറിച്ചു. പറവളം തോടില്‍ തടയണ നിര്‍മിച്ചുകൊണ്ട് മന്ത്രി ഡോ. തോമസ് ഐസക്കാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യാതിഥിയായി. അടുത്ത മൂന്ന് മാസത്തെ പ്രവര്‍ത്തന രേഖ പഞ്ചായത്ത് പ്രസിഡന്റ് ഐ.വി നാരായണന് മന്ത്രിക്ക് സമര്‍പ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.ലളിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജാനകി, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി.രാജീവന്, വി.എം.സീന, കാനായി രാജന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: