Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിടിയിലായത് സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ളവര്‍ നാലംഗ സിപിഎം ക്വട്ടേഷന്‍ സംഘം റിമാന്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 10:32 pm IST
inKannur

തലശ്ശേരി: നിരോധിച്ച 65 ലക്ഷം രൂപയുമായി അറസ്റ്റിലായ നാലംഗ സിപിഎം ക്രിമിനല്‍ സംഘത്തെ കോടതി റിമാന്റ് ചെയ്തു. ബിജെപി പ്രവര്‍ത്തകരായ മൂഴിക്കരയിലെ പ്രേമന്‍, ഈ ങ്ങയില്‍ പീടികക്കലെ സുരേഷ് ബാബു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി മൂഴിക്കരകാണി വയല്‍വീട്ടില്‍ നാണപ്പന്‍ എന്ന സിജിത്ത് (38), തിരുവങ്ങാട് കുട്ടി മക്കൂലിലെ അനഘയില്‍ വൈശാഖ് (31), മാഹി സെമിത്തേരി റോഡിലെ വി.കെ.ഷംജിത്ത് (38), ന്യൂ മാഹി പെരിങ്ങാടിയിലെ ഷബീര്‍ (35) എന്നിവരെയാണ് എ സിജെഎം കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത 65 ലക്ഷത്തിന്റെ പഴയ നോട്ടുകളും പോലിസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സ്ഥലം വാങ്ങാനായി കരുതിയ നാല് ലക്ഷം രൂപ നാല് യുവാക്കള്‍ തട്ടിപ്പറിച്ചെന്ന പരാതിയുമായി പാനൂര്‍ കൊളവല്ലൂര്‍ സ്വദേശിനി ആയിഷ ന്യൂമാഹി പോലീസില്‍ എത്തിയതോടെയാണ് നോട്ട് ഇടപാടുകാരെ പറ്റി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്. ആയിഷയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച ന്യൂമാഹി എസ്‌ഐ അന്‍ഷാദും സംഘവും കുറ്റാരോപിതരുടെ മൊബൈല്‍ നമ്പര്‍ പിന്‍തുടര്‍ന്നാണ് നാല് പേരെയും മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ സംഘത്തിന്റെ മറ്റ് ബന്ധങ്ങളെ പറ്റിയും അറിവ് ലഭിച്ചെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ന്യൂ മാഹി എസ്‌ഐ അന്‍ഷാദ് പറഞ്ഞു. സര്‍ക്കാര്‍ നിരോധിച്ച അസാധു നോട്ടുകള്‍ക്ക് പകരം പുതിയകറന്‍സികള്‍ നല്‍കുന്ന വടകര പയ്യോളി ഏജറ്റിന്റെ തലശ്ശേരി ഭാഗത്തെ ഇടനിലക്കാരിയാണ് പണം തട്ടിപ്പറിച്ചെന്ന പരാതിയുമായെത്തിയ ആയിഷയത്രെ. ഒരു ലക്ഷത്തിന്റെ നിരോധിത അസാധു നോട്ടുകള്‍ നല്‍കിയാല്‍ 65,000 രൂപ നല്‍കുന്ന ആയിഷയുമായി ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് പണമിടപാടുണ്ട്. ഈ ബന്ധം ഉപയോഗിച്ചാണ് ആയിഷയെ പ്രതികള്‍ വിളിച്ചു വരുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തത്. ഇപ്പോള്‍ അറസ്റ്റിലായവരെ കൂടാതെ കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാവുമെന്ന് സൂചനയുണ്ട്. പയ്യോളിയിലെ ഏജന്റും പോലീസ് കസ്റ്റഡിയിലുള്ളതായി അറിയുന്നു.

പിടിയിലായ ക്വട്ടേഷന്‍ സംഘം സിപിഎമ്മിന്റെ തലശ്ശേരി മേഖലയിലെ നേതാക്കളുമായും തലശ്ശേരി എംഎല്‍എയുമായും അടുത്ത ബന്ധമുള്ള ക്രിമിനലുകളാണ്. ഒന്നാം പ്രതി നാണപ്പന്‍ എന്ന സിജീഷ് മൂഴിക്കരയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ എടച്ചോളി പ്രേമനെയും കോടിയേരി ഈങ്ങയില്‍പ്പീടികയിലെ കാട്ടില്‍പ്പറമ്പത്ത് സുരേഷ് ബാബുവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയും സിപിഎം നേതാക്കളുടെ സന്തത സഹചാരിയുമാണ്. നഗരസഭയിലെ ഗോപാലപേട്ടയിലെ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ മനോരമയുടെ മകന്‍ വൈശാഖാണ് പിടിയിലായ മറ്റൊരു പ്രതി. ഷംജിത്ത് എന്ന പ്രതി ടിപി വധക്കേസിലെ അമ്പത്തിയൊന്നാം പ്രതിയായിരുന്നു. ഇത്തരത്തില്‍ തലശ്ശേരി, മാഹി മേഖലയിലെ സിപിഎമ്മിനു വേണ്ടി സ്ഥിരം ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായ പ്രതികളെല്ലാം.

മുമ്പ് മാഹി കേന്ദ്രീകരിച്ച് കോഴിക്കടത്തിലൂടെയും മണല്‍ക്കടത്തിലൂടെയും ലഭിച്ച പണം കൊണ്ട് ക്രിമിനലുകളെ പോറ്റിവളര്‍ത്തിയ സിപിഎം നേതൃത്വം ജിഎസ്ടിയുടെ വരവോടെ കോഴിക്കടത്ത് അടക്കമുള്ള കള്ളക്കടത്ത് നിലച്ചത് കാരണം മറ്റ് ധനാഗമ മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുന്നു. ടിപി കേസില്‍ അടക്കം അനവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പിടിയിലായ ഇവര്‍ക്ക് കണ്ണൂര്‍ ജില്ലക്കകത്തും പുറത്തുമായുള്ള അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മാത്രമല്ല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീര്‍ എന്നിവരുടെ നാട്ടുകാരാണ് പിടിയിലായിട്ടുള്ള പ്രതികള്‍. സംസ്ഥാന ഭരണസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.