ചെന്നൈ: എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ജയിലില്‍ വിഐപി പരിഗണനയ്ക്കായി രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ശശികല കഴിയുന്ന പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഡി. രൂപയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരെ അവര്‍ ഡയറക്ടര്‍ ജനറല്‍ എച്ച്. എന്‍ സത്യനാരായണ റാവുവിന് പരാതി നല്‍കിയിട്ടുണ്ട്.
അഗ്രഹാര ജയിലില്‍ ശശികലയ്ക്ക് മാത്രമായി പ്രത്യേക അടുക്കളയും ഇതിനായി രണ്ട് തടവുകാരെ നിയോഗിച്ചിട്ടുണ്ടെന്നും രൂപയുടെ പരാതിയിലുണ്ട്. മുദ്രപ്പത്ര അഴിമതിയില്‍ ഉള്‍പ്പെട്ട അബ്ദുള്‍ കരീമിനും ജയിലിനുള്ളില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായും പരാതിയുണ്ട്.
ജയില്‍വാസത്തിനായി കരീം ആദ്യം എത്തുമ്പോള്‍ വീല്‍ ചെയറില്‍ ആയിരുന്നതിനാല്‍ സഹായത്തിന് ആളെ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അസുഖമെല്ലാം മാറിയെങ്കിലും സഹായിയെ പിന്‍വലിച്ചിട്ടില്ല. നാലു പേരെയാണ് ഇയാള്‍ക്ക് സഹായത്തിനായി ജയിലില്‍ നിയോഗിച്ചിരിക്കുന്നത്.
അതേസമയം ജയിലില്‍ നിരവധി പേര് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്.
ജയിലില്‍ ചികിത്സിക്കാനെത്തിയ നേഴ്സിനെ തടവുപുള്ളി പീഡിപ്പിക്കാന്‍ ശ്രമമുണ്ടായെന്നും, വ്യാജ റിപ്പോര്‍ട്ട് നല്‍കുന്നതിനായി മറ്റെരു തടവുപുള്ളി ഡോക്ടറെ ഉപദ്രവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: