ഉളിക്കല്‍: വയത്തൂര് യു.പി.സ്ക്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അലക്സാണ്ടര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് സുജി ആര്. അദ്ധ്യക്ഷത വഹിച്ചു. എടൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ മലയാളം അദ്ധ്യാപകന് ബെന്നി മാത്യൂ മുഖ്യ പ്രഭാഷണം നടത്തി.ടി.ജെ.ജോര്‍ജ്, ട്രീസാ മാത്യൂ,ഗീത സെബാസ്റ്റ്യന്‍, ഒ.എസ്.ലിസ്സി, സൗമ്യ ജോണ്‍, ആന്‍സി കുര്യന്, സജിന സജി എന്നിവര്‍ പ്രസംഗിച്ചു. വായന പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന പുസ്തക പ്രദര്‍ശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പൂപ്പള്ളി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ട നില്ക്കുന്ന പ്രദര്‍ശനത്തില്‍ കൂട്ടികള്‍ക്ക് പുസ്തകങ്ങള്‍ പരിചയപ്പെടാനും വായിക്കുവാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: