കണ്ണൂര്‍: പയ്യന്നൂരില്‍ വ്യാപക അക്രമം നടത്തിയതു കൂടാതെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളിയുമായി സിപിഎമ്മുകാര്‍ സമൂഹ മാധ്യമങ്ങളിലും. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് മരണാശംസകള്‍ പറഞ്ഞാണ് കൊലവിളി നടത്തുന്നത്. സഖാവ് റിജില്‍ വട്ടിപ്രം, ജിഷ്ണു കോമ്രേഡ് എന്നീ ഐഡികളില്‍ നിന്നാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. വൈശാഖേ നീ അല്പ്പായുസായിപ്പോയല്ലോടാ, മരണാശംസകള്‍ എന്ന് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. നാളെയുടെ ബലിദാനികള്‍ക്ക് മരണാശംസകള്‍ നേരുന്നുവെന്നും പോസ്റ്റുകളിലുണ്ട്. പയ്യന്നൂരില്‍ ഗുണ്ടാത്തലവനായ ധനരാജിന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. ആര്‍എസ്എസ് ജില്ലാ കാര്യാലയം ബിജെപി ഓഫീസ് എന്നിവ കത്തിച്ച അക്രമികള്‍ പ്രവര്‍ത്തകരുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും അടിച്ചു തകര്‍ത്തിരുന്നു. ഇത് കൂടാതെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഭീഷണിയും. സിപിഎം അധികാരത്തിലേറിയതിനു ശേഷം ഭരണത്തിന്റെ മറവില്‍ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറുന്നത്. സിപിഎം അക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും കൊലവിളികളുമായി അക്രമികള്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: