ഇരിട്ടി: പുതിയ ചരക്ക് സേവനനികുതി നിലവില്‍ വന്നതോടെ പ്രവര്‍ത്തനം നിലച്ച കൂട്ടുപുഴ വില്‍പ്പന നികുതി ചെക്ക് പോസ്റ്റില്‍ കള്ളക്കടത്ത് തടയുന്നതിനായി ഇരിട്ടി പോലീസിന്റെ നേതൃത്വത്തില്‍ ബദല്‍ സംവിധാനമൊരുക്കാന്‍ പോലീസ് തയ്യാറെടുക്കുന്നു. കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ ചെക്ക് പോസ്റ്റ് വഴി മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവ തടസ്സമില്ലാതെ കടന്നു വരുന്നത് തടയാനാണ് പോലീസ് സ്ഥിരം സംവിധാനം ഒരുക്കാന്‍ തീരുമാനമെടുത്തിരിക്കുനതെന്ന് ഇരിട്ടി എസ്ഐ സഞ്ജയ് കുമാര്‍ പറഞ്ഞു.
വില്‍പ്പന നികുതി ചെക്ക് പോസ്റ്റുകള്‍ ഉണ്ടായിരുന്ന സമയത്ത് ഇത് വഴി കടന്നു വരുന്ന വാഹനങ്ങളില്‍ നിരന്തരം പരിശോധന നടന്നിരുന്നതിനാല്‍ ഒരു പരിധിവരെ ഇത്തരം സാധനങ്ങളുടെ കള്ളക്കടത്ത് തടയുന്നതിന് സാധിച്ചിരുന്നു. എന്നാല്‍ ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഇത് മുതലാക്കി ഇത്തരം വസ്തുക്കള്‍ കടത്താനുള്ള സാധ്യത വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആണ് പോലീസ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണ്ണാടക മദ്യവും, പുകയില ഉത്പന്നങ്ങളും പോലീസ് പിടികൂടിയിരുന്നു. കേരളത്തില്‍ ഇപ്പോള്‍ തുറന്ന ബാറുകളില്‍ മദ്യത്തിന്റെ വില ക്രമാതീതമായി കൂടിയത് മൂലം വീരാജ് പീട്ടയില് നിന്നും മാക്കൂട്ടം ചുരം വഴി മദ്യം കടന്നു വരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇത്തരം വസ്ത്തുക്കള്‍ കടത്തുന്നതിനായി പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായും പോലീസ് സംശയിക്കുന്നു. ഇരിട്ടി പോലീസിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയ പരിശോധനയാണ് പോലീസ് ലക്ഷ്യമിടുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. കൂട്ടുപുഴ കേന്ദ്രീകരിച്ചാണ് ഈ സംവിധാനമൊരുക്കാന്‍ ആലോചിക്കുന്നതെന്ന് എസ്.ഐ സഞ്ജയ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: