മട്ടന്നൂര്‍: കാറ് കനാലില്‍ വീണ് ഒരാള്‍ക്ക് പരിക്ക്. പേരാവൂര്‍ മുരിങ്ങോടി അരയാക്കൂല്‍ അഷ്റഫ് (40) നാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ രണ്ട് പെണ്മക്കളും പേരക്കിടാങ്ങളും കാര്‍ െ്രെഡവര്‍ മുരിങ്ങോടി സ്വദേശി ഖലീലും പരിക്കുകളൊന്നും ഏല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മട്ടന്നൂര്‍ ശിവപുരം റോഡില്‍ ഇല്ലംമൂലകനാല് പാലത്തിനരികില്‍ ഉച്ചയ്ക്ക് 1 മണിക്കായിരുന്നു സംഭവം. പേരാവൂരിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാര്‍ പാലത്തില്‍ പ്രവേശിക്കുന്നതിനിടയില്‍ തെന്നി 50 അടിയോളം താഴ്ച്ചയില്‍ പാറക്കെട്ടിനും കാടുകള്ക്കുമിടയിലായി തങ്ങിനില്ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുകയായിരുന്നു. മട്ടന്നൂര്‍ പോലീസും ഫയര്‍ സര്‍വ്വീസും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് കാര്‍ വലിച്ചുകയറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: