ഇരിട്ടി: ആത്മവിശ്വാസം, അര്‍പ്പണ മനോഭാവം, സ്വയം പ്രചോദനം എന്നിവയുണ്ടെങ്കില്‍ ജീവിതവിജയം സുനിശ്ചിതമാണെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഇരിട്ടി മഹാത്മാഗാന്ധി കോളജ് 22ാമത് സ്ഥാപക ദിനാചരണവും മെറിറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎഎസ് എന്ന സ്വപ്നം മനസ്സിലുറപ്പിച്ച് അതില്‍ സ്വയം പ്രചോദിതനായി താന്‍ നടത്തിയ പ്രയത്നങ്ങളാണ് സിവില്‍ സര്‍വീസ് എന്ന മഹാലക്ഷ്യം നേടാന്‍ തന്നെ പ്രാപ്തനാക്കിയത്.
വലിയ വലിയ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം ചെറിയ ചെറിയ കാര്യങ്ങളിലുള്ള ആസൂത്രണവും ചിട്ടയോടെ സമയബന്ധിതമായ പ്രവര്‍ത്തനവുമാണെന്നും കലക്ടര്‍ പറഞ്ഞു.
കോളേജ് മാനേജര്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡോ.എം.ജെ.മാത്യു, പ്രൊഫ. എം.എ.എച്ച്.ഖാന്, സി.എസ്.സെബാസ്റ്റ്യന്‍, ബേബി ജോണ്‍ പൈനാപ്പള്ളില്‍, എം.ജെ.ജോണ്‍, എ.ഗോപാലന്, കെ.വി.പ്രമോദ്കുമാര്‍, ഡോ.റജി പായിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്‍ മാനേജര്‍ കെ.പി.നൂറുദ്ദീന്റെ സ്മരണാര്‍ഥം ഏര്‍പെടുത്തിയ 26 എന്‍ഡോവ്മെന്റുകളും സ്കോളര്‍ഷിപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: