കോഴിക്കോട്: നദികള്‍ മനുഷ്യജീവിതത്തിലെ അവിഭാജ്യഘടകമാണെന്ന് ഡോ.എ. അച്യുതന് അഭിപ്രായപ്പെട്ടു. മനുഷ്യജീവിതത്തില്‍ നിന്ന് നദികളെ അടര്‍ത്തി മാറ്റാനാവില്ല. നദികളുടെ ശോഷണം അപരിഹാരമായ നഷ്ടമുണ്ടാക്കുക നമ്മുടെ സമൂഹത്തിനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള നദീസംരക്ഷണ സമിതിയും പ്രകൃതി സംരക്ഷണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച നദീ ശില്പശാലയും നദീ പഠനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തുന്ന തുകകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ സിഡബ്ല്യുആര്‍ഡിഎം പോലുള്ള സ്ഥാപനങ്ങളുടെ സഹകരണം തേടണമെന്നും ആദ്ദേഹം പറഞ്ഞു
കല്ലായി പുഴയുടെ ഉത്ഭവ സ്ഥാനമായ അരിയോറ മലയുടെ താഴ്വാരത്ത് മുത്താച്ചികുണ്ടിനടുത്തു നടന്ന ശില്പശാലയില് നടക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, കാലിക്കറ്റ് സര്‍വകലാശാല പരിസ്ഥിതി വിഭാഗം വിദ്യാര്‍ത്ഥികള്‍, നദീ സംരക്ഷണ, പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രകൃതി സംരക്ഷണ സമിതി ജില്ലാ ചെയര്മാന് കെ.പി.യു. അലി അധ്യക്ഷത വഹിച്ചു. കേരള നദീ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി. രാജന്, പെരുവയല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആഷിഖ്, മനോഹരന്, പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികളായ ടി.കെ. ഉഷാറാണി, കെ.കെ. സുനില്‍ കുമാര്‍, പി. സജീവന്, പി.കെ. രവീന്ദ്രന്, കെ.പി. സലീം, ടി. ശിവദാസന്‍, ഗീത നായര്‍, അബ്ദുല്‍ അസ്സീസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: