തൊട്ടില്‍പ്പാലം: നാടിന്റെ ആദ്യ പൈലറ്റിന് വിദ്യാര്‍ത്ഥികളുടെ സ്നേഹാദരം. കൊടക്കല്‍ ചെറുവേരി വീട്ടില്‍ മുഫീദിനാണ് ദേവര്‍കോവില്‍ കെ.വി. കെ.എം.എം യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്നേഹാദരമൊരുക്കിയത്. സ്കൂളിലെത്തിയ നിയുക്ത പൈലറ്റിനെ ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു. ആയിരത്തിലധികം കുട്ടികള്‍ അവരുടെ സ്വപ്നങ്ങള്‍ മുഫീദുമായി പങ്കുവെച്ചപ്പോള്‍ ഭാവിയില്‍ പൈലറ്റാവാന്‍ താല്പര്യമുള്ളവരായിരുന്നു ഏറെയും.
സ്കൂളിന്റെ ഉപഹാരം ഹെഡ്മാസ്റ്റര് പി.കെ. നവാസ് മുഫീദിന് സമ്മാനിച്ചു. അഹമ്മദ് കുമ്പളങ്കണ്ടി, തെങ്ങുള്ളതില്‍ മുജീബ്, വട്ടക്കണ്ടി ബഷീര്‍, സി.മുസ്തഫ, ടി.പി.മുനീര്‍, പി.വി രാജേന്ദ്രന്, കെ.കെ.ഹാരിസ്, വി.നാസര്‍, പി.വി നൗഷാദ്, സി.പി ഹമീദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: