കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പയ്യന്നൂരിലെ അക്രമ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ പയ്യന്നൂരിലെത്തിയ അദ്ദേഹം സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളും സിപിഎമ്മുകാര്‍ ബോംബെറിഞ്ഞും തീയിട്ടും നശിപ്പിച്ച ബിജെപി പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ്, ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യാലയം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍തില്ലങ്കേരി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ് ബാബു, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: