കണ്ണൂര്‍: കേരള വിനോദസഞ്ചാര വകുപ്പിന്റെ ആസാദി റൈഡിനൊപ്പം കണ്ണൂരില്‍ നിന്നുള്ള ടീം യാത്രികരും ചേരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും റോഡ് നിയമങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കുന്നതിനാണ് യാത്ര. തിരുവനന്തപുരം മാനവീയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് 15ന് കന്യാകുമാരി മുതല്‍ ലഡാക്ക് വരെയുള്ള ബുള്ളറ്റ് യാത്ര ഫഌഗ് ഓഫ് ചെയ്യും. യാത്രയില്‍ അംഗമായ ടീം യാത്രികന് കണ്ണൂര്‍ കോ-ഓര്‍ഡിനേറ്റര്‍ ഇരിണാവ് സ്വദേശി പി പി അനൂപിന്റെ യാത്ര ഇന്ന് രാവിലെ 8.45 മണിക്ക് കാള്‍ടെക്സ് ജങ്ങ്ഷനില്‍ ഫഌഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷും വൈസ് പ്രസിഡണ്ട് പി.പി.ദിവ്യയും ചേര്‍ന്നാണ് യാത്ര ഫഌഗ് ഓഫ് നിര്‍വഹിക്കുക. ഷൈനി രാജ്കുമാര്, നാഷ് എന്നിവരാണ് അനൂപിനൊപ്പം ടീം യാത്രികനിലുള്ളത്. ആസാദി റൈഡിന്റെ ഭാഗമായി ഇവര്‍ 14 സംസ്ഥാനങ്ങളിലൂടെ 15000 കിലോ മീറ്റര്‍ സഞ്ചരിക്കും. യാത്രയുടെ ഭാഗമായി വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടികളും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: