കണ്ണൂര്‍: കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ മണ്ഡലത്തിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായി സംഘടിപ്പിച്ച നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതി ഓറിയന്റേഷന്‍ ശില്പശാല മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ആശംസകള്‍ നേര്‍ന്നു. കിലയുടെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില് ഡോ.പി.ജയരാജ് (ജൈവകൃഷി), ടി.ഗംഗാധരന് (മണ്ണ്ജല സംരക്ഷണം), സി.ടി.അജിത് കുമാര്‍ (ഊര്‍ജ സംരക്ഷണം), സുഗതന് ശിവദാസന്‍ (മാലിന്യ സംസ്ക്കരണം) എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പഞ്ചായത്ത്തല കര്‍മ പദ്ധതി രൂപീകരണത്തെക്കുറിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: