കണ്ണൂര്‍: അഴീക്കോട് നിയോജക മണ്ഡലം ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ കണ്ണ് പരിശോധനയും കണ്ണട വിതരണവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ അല്‍സലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് നാളെ വളപട്ടണം ഗവണ്മെന്റ് സിഎച്ച്എം ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ പരിപാടി നടക്കുക. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് 9846752655, 9895080178 നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ അഷ്റഫ്ഹാജി കാട്ടാമ്പളളി, കെ.വി.ഹാരീസ്, ടി.പി.അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: