ചെന്നൈ:ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തിയ ഡോക്ടറെ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തു. ശിവഗംഗ മെഡിക്കൽ കോളജ് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ എ ദണ്ടപാണിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഡോക്ടറെ കുറിച്ച് പരാതി കിട്ടിയിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിൽ നടന്ന പരിശോധനയിൽ പണം, സ്‌കാൻ യന്ത്രം, രേഖകൾ എല്ലാം പോലീസ് പിടിച്ചെടുത്തു.
ലിംഗ നിർണയം നടത്തി ഇഷ്ടമില്ലാത്ത കുട്ടിയാണെങ്കിൽ അതിനെ നശിപ്പിക്കുന്ന പ്രവണത രാജ്യത്ത് നില നിന്നതിനാലാണ് ലിംഗ നിർണയം കുറ്റകരമുള്ള നിയമമാക്കി മാറ്റിയത്. ഇതിന്റെ നഗ്‌നമായ ലംഘനമാണ് ഡോക്ടർ നടത്തിയതെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
















