കണ്ണൂര്‍: മാതൃഭാഷയുടെ അടിസ്ഥാന ശേഷികള്‍ എല്ലാ കുട്ടികള്‍ക്കും ഉറപ്പുവരുത്തുന്നതിനുള്ള മലയാളത്തിളക്കം പദ്ധതിയുടെ പ്രീ-ടെസ്റ്റ് 13, 14 തീയ്യതികളില്‍ നടക്കും. കഴിഞ്ഞ വര്‍ഷം 3, 4 ക്ലാസുകളില്‍ നടന്ന പരിപാടി ഇക്കുറി 7-ാം ക്ലാസ് വരെ വ്യാപിപ്പിക്കും. 3, 4 ക്ലാസുകളിലെ പദ്ധതിയിലുള്‍പ്പെടുന്ന കുട്ടികള്‍ക്ക് നേരത്തെ പദ്ധതി നടത്തി പരിചയമുള്ള അധ്യാപകര്‍ തന്നെ ക്ലാസെടുക്കും. യുപി ക്ലാസുകളിലെ അത്തരം കുട്ടികള്‍ക്ക് ബിആര്‍സിയിലെ അധ്യാപകരാണ് ക്ലാസെടുക്കുക. മറ്റു കുട്ടികള്‍ക്ക് അധ്യയന സമയം നഷ്ടപ്പെടാതിരിക്കാനാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ പ്രീ-ടെസ്റ്റാണ് ആദ്യം നടക്കുക. അതത് ക്ലാസിലെ അധ്യാപകര്‍ പ്രീ-ടെസ്റ്റിന് നേതൃത്വം നല്‍കും. ഇതിന്റെ മുന്നോടിയായി സ്കൂളുകളില്‍ ബിആര്‍സി പ്രവര്‍ത്തകര്‍ പങ്കെടുത്തുകൊണ്ട് എസ്ആര്‍ജി നടത്തും. പ്രീ-ടെസ്റ്റിന്റെ ഫലങ്ങള്‍ അന്നുതന്നെ ബിആര്‍സികളില്‍ ക്രോഡീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: