തലശ്ശേരി: തലശ്ശേരിയെ ഭിക്ഷാടനവിമുക്ത നഗരമായി പ്രഖ്യാപിച്ചു. ഭിക്ഷാടനത്തിന്റെ മറവില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ജനമൈത്രി പോലീസും വ്യാപാരി വ്യവസായി ഏകോപന സമിതിയും അത്താഴക്കൂട്ടം സംഘടനയും സംയുക്തമായി രംഗത്തിറങ്ങിയത്. ഇനി മുതല്‍ നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നും ഭിക്ഷ നല്‍കില്ല. ഇതിന്റെ പ്രഖ്യാപനവും സ്റ്റിക്കര്‍ പ്രകാശനവും എ.എന്‍.ഷംസീര്‍ എംഎല്‍എ നിര്‍വഹിച്ചു. ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം അധ്യക്ഷത വഹിച്ചു. സി.കെ.രമേശന്, നജീബ്, ജവാദ് അഹമ്മദ്, സാക്കിര്‍ കാത്താണ്ടി തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: