കോഴിക്കോട്: വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും കല്ലായിപ്പുഴയുടെ ഉത്ഭവസ്ഥാനം തേടി ഇന്ന് യാത്ര നടത്തുന്നു. ചരിത്ര രേഖകളില്‍ ചെറുകുളത്തൂര്‍ മലനിരകളാണ്. കല്ലായ് പുഴയുടെ ഉത്ഭവസ്ഥാനം ഇന്നു ഇവിടെ നീര്‍ച്ചാലുകളോ ഇതര ജലസ്രോതസ്സുകളോ ഇല്ല. അവ കയ്യേറ്റങ്ങള്‍ക്കും തരം മാറ്റങ്ങള്‍ക്കും വിധേയമായിരിക്കുകയാണ്.
വേനല്‍ക്കാലത്ത് വറ്റുന്ന ഒരു കുളമാണ് പുഴയുടെ ഉത്ഭവസ്ഥാനമായി കണക്കാക്കപ്പെടുന്നത്. കേവലം ഒരടിമാത്രം വീതിയുള്ള ചെറിയ ഓവുചാലാണ് ഇവിടെ ഇന്ന് കല്ലായി പുഴ. റോഡുകള്‍ വിപുലപ്പെട്ടതോടെയാണ് പുഴയുടെ ദുര്യോഗം ആരംഭിക്കുന്നത്. അരിയോറ കുന്നില്‍ നിന്നും ഉത്ഭവിക്കുന്ന ജലസ്രോതസ്സുകള്‍ സമീപപ്രദേശമായ പരിങ്ങളും കവലയിലെത്തുന്നത് നേര്‍ത്തു, കേവലമൊരു ഓവുചാല്‍ മാത്രമായി ആണ്.
കല്ലായി പുഴ സംബന്ധിച്ചു സര്‍വേ നടപടികള്‍ നടന്നുവരികയാണെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. എന്നാല്‍ എവിടെയാണ് സര്‍വേ നടക്കുന്നത് എന്നോ നടപടികള്‍ എവിടം വരെയായി എന്നോ വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ചെറുകുളത്തൂര്‍, പെരിങ്ങളം, കുറ്റിക്കാട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു പഠനങ്ങള്‍ നടത്തുന്നത്.
സന്ദര്‍ശനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഡോ. എ. അച്യുതന് നേതൃത്വം നല്‍കും. പഠനങ്ങള്‍ക്ക് ശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: