തൃശൂര്‍: രോഗം തിരിച്ചറിയാനുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ആയുര്‍വേദം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യസര്‍വകലാശാല വിസി ഡോ.എം.കെ.സി നായര്‍. വൈദ്യരത്നം ഗ്രൂപ്പ് സ്ഥാപക ദിനാഘോഷം ഹോട്ടല്‍ കാസിനോയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുകള്‍ ഇപ്പോള്‍ ആയുര്‍വേദത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് പോലുള്ള പദ്ധതികള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ ആയുര്‍വേദ മേഖലയ്ക്കാവണമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത ആയുര്‍വേദ വൈദ്യന്മാരുടെ കഴിവുകളും പഴയ ആയുര്‍വേദ ഗ്രന്ഥങ്ങളും പുതുതലമുറയ്ക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ ക്രോഡീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ. രാജന് എംഎല് അധ്യക്ഷനായി. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍, ഇന്ത്യന്‍ അംബാസിഡര്‍ രവി ശങ്കര്‍ ഐസോള, ഡിഎംഒ ഡോ. ഷീല കാറളം, വൈദ്യരത്നം ഗ്രൂപ്പ് ചീഫ് ജനറല്‍ മാനേജര്‍ കെ.കെ. വിജയകുമാര്‍, ഔഷധശാല അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എ.പി.ഡി. നമ്പീശന്, വൈദ്യരത്നം ആയുര്‍വേദ കോളജ് യൂണിയന് ചെയര്മാന് എ.കെ. മിധുന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈദ്യരത്നം സ്ഥാപകന്‍ ഇ.ടി. നീലകണ്ഠന് മൂസിന്റെ ഛായാചിത്രത്തിനു മുന്നില്‍ വിഷ്ഠാതിഥികള് പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: