കല്‍പ്പറ്റ : 87 രൂപക്ക് കോഴിയെ വില്ക്കാന് കഴിയില്ലെന്ന് പൗള്‍ട്രി ഫാം അസോസിയേഷന് ജില്ല ഭാരവാഹികള്‍.
55 രൂപമുതല്‍ 60 രൂപവരെയാണ് നിലവില്‍ കോഴിക്കുഞ്ഞുങ്ങളുടെ വില. 40 ദിവസം തീറ്റയും വെള്ളവും കൊടുത്ത് വളര്‍ത്തുന്നതോടെ 95 മുതല്‍ നൂറ്രൂപ വരെ ചിലവ് വരുന്നുണ്ട്. വിലകുറച്ച് വില്ക്കണമെങ്കില് കോഴികുഞ്ഞുങ്ങള്‍ ഇരുപത് രൂപക്കെങ്കിലും ലഭിക്കണം. ഇതിന് സര്‍ക്കാര്‍ ഹാച്ചറികളില്‍ കോഴികുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ തയ്യാറാകണം. പൂക്കോട് ആഴ്ചയില്‍ 20000 കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ചിരുന്ന ഹാച്ചറി നഷ്ടത്തിന്റെ പേരില്‍ പൂട്ടിയിട്ടിരിക്കുകയാണ്. കാപ്ക്കോപോലുള്ള സ്ഥാപനത്തില്പോലും കോഴിവില കുറച്ചിട്ടില്ലെന്നിരിക്കെ മന്ത്രിയുടെ പിടിവാശി ഈ മേഖലയിലെ ആയിരകണക്കിന് കര്‍ഷകര്‍കര്‍ക്ക് തിരിച്ചിടിയാകും.
കുറഞ്ഞ വിലക്ക് കോഴികുഞ്ഞുങ്ങളെയും തീറ്റയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അസോസിയേഷന് ജില്ലാ പ്രസിഡന്റ്അഡ്വ. എന്‍.കെ.വര്‍ഗ്ഗീസ്, എന്‍.എ. ഷാജി, ജീവന് കുഴിവേലി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: