കല്‍പ്പറ്റ : ബത്തേരി ഡോണ്‍ ബോസ്കോ കോേളജും അതിനോടുചേര്‍ന്നുള്ള ക്രൈസ്തവ ആരാധനാലയവും അടിച്ചുതകര്‍ത്ത നടപടിയെ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ജില്ലാ കമ്മിറ്റി അപലപിച്ചു. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തില്‍ സഭയുടെ ആരാധനകേന്ദ്രങ്ങള്ക്കകത്ത് കയറുകയും നശിപ്പിക്കുകയും ചെയ്ത നടപടി എസ്എഫ്ഐയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ അക്രമങ്ങളെ അപലപിക്കുന്ന മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടന ഭരണത്തെ മറയാക്കിക്കൊണ്ട് നടത്തുന്ന അതിക്രമം പാര്‍ട്ടിയുടെ പിന്തുണയോടു കൂടിയാണെന്നുവേണം മനസിലാക്കാന്‍. ഒരു വിശ്വാസ സമൂഹത്തിന് നേരെ അതിക്രമം അഴിച്ചുവിട്ടപ്പോള്‍ നിഷ്ക്രിയരായി നോക്കിനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ ഉടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു. ജില്ലാ ചെയര്മാന് സാലു ഏബ്രഹാം മേച്ചേരില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോസ് മാത്യു, ട്രഷറര്‍ കെ.കെ. ജേക്കബ്, സെക്രട്ടറി ലോറന്‍സ് കല്ലോടി എന്നിവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റ : എസ്എഫ്ഐക്കാര്‍ ഡോണ്‍ ബോസ്കോ കോളജില്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ കെസിവൈഎം മാനന്തവാടി രൂപത പ്രതിഷേധിച്ചു. അക്രമകാരികളായ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണം. കലാലയങ്ങള്‍ അടിച്ചുതകര്‍ക്കാന്‍ ആഹ്വാനം ചെയ്ത നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാകണം. സംഭവത്തില്‍ പാര്‍ട്ടി നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. നിരപാരാധികളെ കേസില്‍ ഉള്‍പ്പെടുത്തി രക്ഷിതാക്കളെ മാനേജ്മെന്റിന് എതിരെ തിരിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്നും കെസിവൈഎം ആരോപിച്ചു. രൂപത പ്രസിഡന്റ് എബിന് മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: