ബത്തേരി : ബത്തേരി ഡോ ണ് ബോസ്കോ കോളേജിലുണ്ടായ അക്രമത്തില്‍ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികള്‍ ഡിവൈഎഫ്ഐ-എസ്എഫ്ഐക്കാരയതിനാല് ഭരണത്തിന്റെ മറവില്‍ കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായും ബിജെപി ആരോപിച്ചു. പോലീസ് നോക്കിനില്‍ക്കെ ഡോണ്‍ബോസ്കോ കോളേജില്‍ അരങ്ങേറിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള ഇത്തരം അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കാവുന്നതല്ല. അക്രമം നടത്തിയവരെ പിടികൂടി തക്കതായ ശിക്ഷ നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. നേതാക്കളായ പി. സി.മോഹനന്, വി.മോഹനന്, സുരേന്ദ്രന് ആവേത്താന്‍, കെ.പി. മധു, കെ. സി.കൃഷ്ണന്‍കുട്ടി, സാബു പഴുപ്പത്തൂര്‍, സി.ആര്.ഷാജി, പി.ആര്.ലക്ഷ്മണന് എന്നിവര്‍ കോളേജ് സന്ദര്‍ശിച്ചു.
കല്‍പ്പറ്റ : സംഭവത്തില്‍ യുവമോര്‍ച്ച പ്രതിഷേധിച്ചു. വളര്‍ന്നുവരുന്ന ഇടതു തീവ്രവാദത്തെ പ്രതിരോധിക്കാന്‍ പൊതുസമൂഹം ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഖില്പ്രേംസി, പ്രശാന്ത് മലവയല്‍, ജിതിന് ഭാനു, ധനില്‍ കുമാര്‍,കെ.കെ.അരുണ്‍,എ.പി ഉദിഷ, ധന്യ രാമന്, വിപിന്‍ദാസ്, ടി.കെ.ബിനീഷ്, ബിബിന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ബത്തേരി : കോളേജും ക്രൈസ്തവ ആരാധനാലയവും അടിച്ചുതകര്‍ത്ത എസ്എഫ്ഐ- ഡിവൈഎഫ്ഐക്കാരുടെ നടപടിയില്‍ മഹിളാമോര്‍ച്ച പ്രതിഷേധിച്ചു. ഇത്തരം സാമൂഹ്യദ്രോഹികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ച് ജയിലില്‍ അടയ്ക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
മണ്ഡലം അദ്ധ്യക്ഷ പൊന്നമ്മ ഗണേശന്, സംസ്ഥാനസമിതിയംഗം സാവിത്രി കൃഷ്ണന്‍കുട്ടി, രജനി ശിവപ്രസാദ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: