ബത്തേരി : വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐ-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ബത്തേരി ഡോണ്‍ബോസ്കോ കോളേജ് അടിച്ചുതകര്‍ത്തതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഇരുനൂറോളം ആളുകളുടെ പേരില്‍ ബത്തേരി പോലീസ് കേസ്സെടുത്തിട്ടുണ്ട്.
രണ്ട് മണിക്കൂറോളം അക്രമികള്‍ അഴിഞ്ഞാടിയതിനെതുടര്ന്ന് കാമ്പസിലുണ്ടായ നാശനഷ്ടങ്ങള്‍ ഇതുവരെ വ്യക്തമായി കണക്കാക്കിയിട്ടില്ല. 386ജനല്‍ പാളികളും ആറ് കമ്പ്യൂട്ടറുകളും സിസിടിവി ഉപകരണങ്ങളും തകര്ക്കപ്പെട്ടവയില്പ്പെടും.
പോലീസിന് നല്കിയ മൊഴിയില്‍ പത്ത് ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നതായി കോളേജ് അധികൃതര്‍ പറഞ്ഞു. സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും ക്രൈസ്തവ സഭകളുടേയും നേതാക്കള്‍ ഇന്നലെ കോളേജിലെത്തി. അക്രമസംഭവങ്ങളെ ശക്തമായി അപലപിക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: