ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ കരസേനയായ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിന്റെ അംഗങ്ങളുടെ എണ്ണം 23 ലക്ഷത്തില്‍ നിന്നും പത്ത് ലക്ഷമായി കുറയ്ക്കുന്നു. സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ പിഎല്‍എ ഡെയിലിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നാവികസേന, മിസൈല്‍ ഫോഴ്സ് അടക്കമുള്ള മറ്റ് സൈനിക സേവന മേഖലകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരസേനാംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നത്. ചൈനയുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളും സുരക്ഷാ ആവശ്യകതയും അനുസരിച്ചായിരിക്കും പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുക. പോരാട്ടവും പ്രതിരോധവും ശക്തമാക്കുക എന്നത് ലക്ഷ്യമിട്ടായിരിക്കും മാറ്റങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം നാവികസേന, സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ്, റോക്കറ്റ് ഫോഴ്സ് എന്നിവയുടെ അംഗബലം വര്‍ധിപ്പിക്കും. എന്നാല്‍ വ്യോമ സേനയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: