കോഴിക്കോട്: കേരളത്തിലെ തീവണ്ടി യാത്ര സുഗമമാകണമെങ്കില്‍ നിലവിലുള്ള രണ്ട് വരിപാത മൂന്ന് വരിപാതയാക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ”കേരളത്തിലെ റെയില്‍വെ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. കൊങ്കണ്‍ റെയില്‍ പാതയില്‍ നിലവിലുള്ള ഒറ്റവരിപ്പാത രണ്ട് വഴിപാതയാക്കേണ്ടതുണ്ട്. കണ്ണൂരില്‍ പിറ്റ്‌ലൈന്‍, ഷൊര്‍ണ്ണൂരില്‍ ത്രികോണ പ്ലാറ്റ്‌ഫോം എന്നിവ പ്രാവര്‍ത്തികമാക്കുന്നത് മലബാറിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമായിരിക്കും. മംഗലാപുരം വഴിയുള്ള കണ്ണൂര്‍ ബാംഗ്‌ളൂര്‍ സിറ്റി എക്‌സ്പ്രസ് കോഴിക്കോട് നിന്ന് ആരംഭിക്കണം എന്നീ ആവശ്യങ്ങളും യോഗം നിര്‍ദ്ദേശിച്ചു.
മലബാര്‍പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങ് കോണ്‍ ഫെഡറേഷന്‍ നാഷണല്‍ ചെയര്‍മാന്‍ ഡോ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ ഷെവ. സി.ഇ. ചാക്കുണ്ണി വിഷയംഅവതരിപ്പിച്ചു. കെ.ജെ. ജോയ്, സി. ചന്ദ്രന്‍, സി.വി. അബ്ദുറഹിമാന്‍, ജോര്‍ജ്ജ് സി. പോള്‍, സണ്‍ഷൈന്‍, ആര്‍.കെ. ശ്രീധരന്‍, എം.വി. മാധവന്‍, എം.പി. ഇമ്പിച്ചിമ്മത്, ജനാര്‍ദ്ദനന്‍, മണലില്‍ മോഹനന്‍ അബ്ദുള്‍ റസാഖ്, കെ.എം. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
നാഷണല്‍ റെയില്‍വെ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സി. രവീന്ദ്രന് സ്വീകരണം നല്‍കി. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പൊന്നാട അണിയിക്കുകയും പുരുഷന്‍ കടലുണ്ടി ടി.പി. വാസു മുഖ്യാതിഥിയെ പരിചയപ്പെടുത്തി. നാഷണല്‍ ജനറല്‍ കണ്‍വീനര്‍ എം.പി. അന്‍വര്‍ സ്വാഗതവും പി,ഐ. അജയന്‍ നന്ദിയും പറഞ്ഞു.
















