കോഴിക്കോട്: ‘ദേ പുട്ട്’ ഹോട്ടല്‍ അടിച്ചുതകര്‍ത്തതില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അങ്കമാലിയിലെ കെ.കെ. ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ അഞ്ചു പാര്‍ട്ണര്‍മാരില്‍ ഒരാള്‍ മാത്രമാണ് ദിലീപ്. പോലീസ് നോക്കിനില്‍ക്കെയാണ് ആക്രമണം നടത്തിയത്. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുകയും ഈ സ്ഥാപനത്തിനുണ്ടായ നഷ്ടം ഇവരില്‍ നിന്നും ഈടാക്കുകയും ചെയ്തില്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങുമെന്ന് യൂത്ത് വിംഗ് ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് എം. ബാബുമോന്‍ അധ്യക്ഷത വഹിച്ചു. കെവിവിഇഎസ് ജില്ലാ സെക്രട്ടറി കെ.പി. അബ്ദുള്‍ റസാഖ് യോഗം ഉദ്ഘാടനം ചെയ്തു.
















