കൂടാളി: വിദ്യാഭ്യാസം കേവലം ധനസമ്പാദനത്തിനുള്ള ഉപാധി മാത്രമല്ലെന്നും അത് രാഷ്‌ട്രസേവനത്തിനുള്ള വഴികൂടി ആക്കി മാറ്റണമെന്നും വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ എ.കെ.ശ്രീധരന്‍ മാസ്റ്റര്‍ പറഞ്ഞു. മാധവസ്മൃതി സേവാട്രസ്റ്റ് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ഷവും നല്‍കിവരാറുള്ള എന്‍ഡോവ്‌മെന്റുകളുടെ വിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയയിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും മനസ്സില്‍ പരിശുദ്ധിയില്ലാത്തരവാണ് തീവ്രവാദത്തിലേക്ക് നീങ്ങുന്നത്. അതുകൊണ്ട് വിദ്യാഭ്യാസത്തോടൊപ്പം രാഷ്‌ട്രബോധവും സാമൂഹ്യ സാംസ്‌കാരിക ആധ്യാത്മിക ബോധവും ഉണ്ടാകണമെന്നും ഈ നാല് ഗുണങ്ങളും കൈവരിക്കാന്‍ യുവതലമുറ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ രാഷ്‌ട്രധര്‍മന്മം നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കൂടാളി വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ചെയര്‍മാന്‍ സി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.
കൂടാളി ഹൈസ്‌കൂള്‍ റിട്ട.ഹെഡ്മാസ്റ്റര്‍ കെ.ടി.രാമകൃഷ്ണന്‍ മാസ്റ്റര്‍, തൊക്കിലങ്ങാടി ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ എന്‍.മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.സി.ഇന്ദിര ടീച്ചര്‍ നന്ദി പറഞ്ഞു.
















