ചെറുപുഴ: തിരുമേനി ചൈതന്യ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ മണ്‍സൂണ്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനു തുടക്കമായി. തിരുമേനി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് മുള്ളന്‍മട ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.കെ.ജോയി അധ്യക്ഷത വഹിച്ചു. ഷാജു കൂറ്റനാല്‍, ജിനോ തോട്ടത്തില്‍, സുനീഷ് ജോര്‍ജ്, വര്‍ഗീസ് പ്ലാത്തോട്ടം, സുഭാഷ് മുതുവം, അജയ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന മല്‍സരത്തില്‍ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് ജയകേരള കടുമേനിയെ പരാജയപ്പെടുത്തി സംഘമിത്ര പെരുന്തട്ട സെമി ഫൈനലിലെത്തി.
















