ചെറുപുഴ: കാട്ടുപന്നിയെ വെടിവച്ചു കൊന്നു. ചെറുപുഴ ചീമേനി റോഡില്‍ ഏച്ചിലാംപാറയിലാണ് ശനിയാഴ്‌ച്ച രാത്രി കാട്ടുപന്നിയെ വെടിവച്ചു കൊന്നത്. രാത്രി പത്ത് മണിക്ക് ശേഷം വെടിയൊച്ച#േകേട്ട നാട്ടുകാര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ വെടിവച്ച ആളെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ചെറുപുഴ പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസെത്തി, വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്‌ച്ച രാവിലെ നാല് മണിക്ക് ഇരിട്ടിയില്‍ നിന്നും വനം വകുപ്പ് ജീവനക്കാരും വെറ്റിനറി സര്‍ജനുമെത്തിയാണ് പന്നിയെ കൊണ്ടുപോയത്.
പെരിങ്ങോം ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പല ആളുകള്‍ക്കും കള്ളത്തോക്ക് ഉണ്ടെന്നും രാത്രികാല നായാട്ട് പതിവാണെന്നും എന്നാല്‍ ഇത്തരം വേട്ടക്കാരെ പിടികൂടാന്‍ പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടി ഉണ്ടാകാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
















