കണ്ണൂര്‍: എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(സിഐടിയു)ജില്ലാ സമ്മേളനം 13, 14 തിയ്യതികളില്‍ സി.കണ്ണന്‍ സ്മാരക മന്ദിരത്തില്‍ നടക്കും. 13ന് ഉച്ചക്ക് രണ്ടിന് ധനമന്ത്രി തോമസ് ഐസക് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14ന് കാലത്ത് ഒമ്പതിന് പ്രതിനിധി സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി കെ മനോഹരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഏഴ് ബ്രാഞ്ചുകളില്‍ നിന്നായി 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.ജെ.ജേക്കബ്, ഇ.ജയപ്രകാശ്, പ്രദീഷ്, വി.പി.സജീവന്‍, കെ.പി.സുനില്‍കുമാര്‍, വസന്താ രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
















