ന്യൂദൽഹി: കൊല്ലപ്പെട്ട ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ പ്രശംസിക്കുന്ന പാക്ക് നടപടിയെ രൂക്ഷമായ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാൽ ബംഗ്‌ലേയാണ് ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന പാക്കിസ്ഥാന്റെ നടപടിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
‘ഇസ്ലാമബാദ് എപ്പോഴും ഭീകരതയെ പിന്തുണയ്‌ക്കുകയാണ്, ഭീകരവാദത്തിന്റെ സ്പോൺസറായി ഇസ്ലാമബാദ് മാറിയിരിക്കുന്നു’- ഗോപാൽ പറഞ്ഞു. നേരത്തെ ലഷ്കറെ ത്വയ്ബയുടെ കയ്യെഴുത്ത് പ്രതി വായിക്കാനാണ് പാക്ക് വിദേശകാര്യമന്ത്രാലയം ശ്രമിച്ചത്, ഇപ്പോൾ പാക്ക് സൈന്യത്തിന്റെ തലവൻ കൊടും ഭീകരനായ ബുർഹാൻ വാനിയെ പ്രശംസിക്കുന്നു, ഇസ്ലാമാബാദ് എല്ലായ്‌പ്പോഴും ഭീകരവാദത്തെ പിന്തുണയ്‌ക്കുകയാണ്, ഇതിനെ എല്ലാവരും എതിർക്കണം’- അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് പാക്ക് ജനറൽ ,ബുർഹാൻ വാനിയെ പ്രശംസിച്ചത്. കശ്മീരിൽ ബുർഹാൻ വാനി കൊല്ലപ്പെട്ടത് കശ്മീരിലെ ജനങ്ങൾക്ക് വേണ്ടിയാണ് അതിനാൽ അദ്ദേഹത്തെ എല്ലാവരും ഓർമ്മിക്കണം, കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ താഴ്‌വരയിലെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നുമാണ് പാക്ക് ജനറൽ ആവശ്യപ്പെട്ടത്. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും ബുർഹാൻ വാനിയെ പ്രശംസിച്ചിരുന്നു.
കശ്മീരിലെ കൊടും ഭീകരനായ ബുർഹാൻ വാനിയെ കഴിഞ്ഞ വർഷം ജൂലൈ 8ന് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. കശ്മീർ താഴ്‌വരയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതി മെനഞ്ഞത് ബുർഹാൻ വാനിയായിരുന്നു.
First @ForeignOfficePk read frm banned LeT's script. Now Pak COAS glorfs Burhan Wani. Pak's terror suprt&spnsr'p need 2b condmnd by 1 & all
— Arindam Bagchi (@MEAIndia) July 9, 2017
















