മട്ടന്നൂര്‍: നികുതി ഘടന ജിഎസ്ടിയിലേക്കു മാറുമ്പോള്‍ ഉണ്ടായ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഹെല്‍പ് ഡസ്‌ക് ഏര്‍പ്പെടുത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത് മട്ടന്നൂര്‍ യൂണിറ്റ് ആവശ്യപ്പെട്ടു. ജിഎസ്ടി സംബന്ധിച്ചു പഠന ക്ലാസും ചര്‍ച്ചയും നടത്തി. റിട്ട.ടാക്‌സ് ഡെപ്യൂട്ടി കമ്മിഷണര്‍ ജി.മുരളീധരന്‍ ക്ലാസെടുത്തു. സി.യശോനാഥ് അധ്യക്ഷത വഹിച്ചു. എം.വിജയകുമാര്‍, കക്കണ്ടി ബാലന്‍, പി.വി.ദിവാകരന്‍, കെ.കെ.രവീന്ദ്രന്‍, മുണ്ട്യന്‍ രാഘവന്‍, കെ.നാരായണന്‍, വി.വി.ശ്രീധരന്‍, സി.കൃഷ്ണന്‍, സി.വിലാസ്‌കുമാര്‍, കെ.പി.രമേശന്‍, പി.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
















