കണ്ണൂര്‍: മാധവസ്മൃതി സേവാട്രസ്റ്റ് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ഷവും നല്‍കിവരാറുള്ള എന്‍ഡോവ്‌മെന്റുകളുടെ വിതരണം ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് കൂടാളി വിവേകാനന്ദ വിദ്യാലയത്തില്‍ നടക്കും. ട്രസ്റ്റ് ചെയര്‍മാന്‍ സി.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ എ.കെ.ശ്രീധരന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കൂടാളി ഹൈസ്‌കൂള്‍ റിട്ട.ഹെഡ്മാസ്റ്റര്‍ കെ.ടി.രാമകൃഷ്ണന്‍ മാസ്റ്റര്‍, തൊക്കിലങ്ങാടി ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ എന്‍.മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. എന്‍ഡോവ്‌മെന്റിന് അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മറ്റ് ബന്ധപ്പെട്ടവരും കൃത്യസമയത്ത് ചടങ്ങില്‍ പങ്കെടുക്കണമെന്ന് ട്രസ്റ്റ് സെക്രട്ടറി എസ്.പരമേശ്വരന്‍ അഭ്യര്‍ത്ഥിച്ചു.
















